2010, ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

പഴയ ഹൃദയം

പഴയ ഹൃദയം






ഇന്നലെ ഞാനെന്‍

ഹൃദയം മുറിച്ചു വിറ്റു

തണ്ണിമത്തന്‍ മുറിച്ചത് പോല്‍...



പോളിത്തീന്‍ കവറില്‍

പൊതിഞ്ഞു വൃത്തിയില്‍

എന്നിട്ടും?



ഇന്നു ചിലര്‍

അത് തിരിച്ചുകൊണ്ടുവന്നു

പഴയതാണ് പോലും



അല്ലെങ്കിലും,

ഇന്നലെയുടെ

പച്ചയായ സത്യങ്ങള്‍

പലതും ഇന്ന് നമുക്ക്

പഴയതാണല്ലോ ?



-അബ്ദുല്ലകുട്ടി ചേറ്റുവ



09th April 2010 12:28:01 PM