2010, ഏപ്രിൽ 10, ശനിയാഴ്‌ച

മഴ മേഘങ്ങള്‍ - അബ്ദുള്ളകുട്ടി ചേറ്റുവ

മഴ ഒരു ഓര്‍മ്മ പ്പെടുത്തലാണ്

ഇന്നലെ യുടെ നഷ്ടങ്ങളെ കുറിച്ച്,

ഇന്നിന്റെ വ്യാകുലതകളെ കുറിച്ചും,

പ്രണയത്തില്‍ മഴ സുഗന്ധമാണ് ,

വിരഹത്തില്‍ മഴ കണ്ണീരാണ്,



സൈകത ഭൂവിലും മഴ മേഘങ്ങള്‍

തൂകും തേന്‍ തുള്ളിയില്‍

കഴുകും മനസ്സിന്‍ പൊടി പടലങ്ങള്‍

ശുദ്ധമാക്കും നാളെയുടെ ചിന്തകളെ

മഴ ഓര്‍ക്കും തോറും പിടി കിട്ടാത്ത

സമസ്യയായി തീരുന്നു

ചില സൌഹൃദം തകര്‍ന്നതും

മറ്റു ചിലത് കൂടി ചേര്‍ന്നതും

ഇന്നലെയുടെ വര്‍ഷത്തി ലായിരുന്നു പോലും

ദീപ്തമീ ഹരിമുരളീരവ സ്മരണ

ദീപ്തമീ ഹരിമുരളീരവ സ്മരണ




ഭാവനതന്‍ വാചാലവിസ്മയം
കൈരളിതന്‍ സര്‍ഗ്ഗവിഹായസ്സില്‍
പ്രണയാര്‍ദ്ര ശോകാര്‍ദ്ര
യുഗ്മഗാനങ്ങളില്‍മലയാളി മറക്കാത്ത
പ്രിയ കവി പ്രണാമം....



ഒരു ഗ്രാമ ഭംഗിയില്‍ വളര്‍ന്നു നീ എങ്കിലും....
കേരളത്തിന്‍ സുഗന്ധമായ്....
പാരിലാകെ സൗരഭ്യം ചൊരിഞ്ഞ
ഗിരീഷ്ജീ അങ്ങേക്കു പ്രണാമം....



കൊഴിഞ്ഞു പോകുന്നു വീണ്ടും
മലയാണ്മതന്‍ നിറസാന്നിധ്യങ്ങള്‍
കലാസാഹിത്യചലചിത്രരംഗങ്ങളില്‍
ക്ഷണികമീ ജീവിത യാത്ര മനുജന്



എല്ലാം മണ്ണോട് ചേരുമെന്നതും
പ്രാപഞ്ചിക സത്യമായിരിക്കെ....
മറക്കുകില്ല മലയാളി തന്‍ അധരങ്ങള്‍ക്കു
മൂളിപാടാന്‍ ഒരുപാട് രാഗ പ്രപഞ്ചംതീര്‍ത്ത
പുത്തഞ്ചേരിയുടെ കവിഭാവന....



ഓര്‍മ്മയായ് നിലനില്‍ക്കും
നിന്‍രാഗ വൈഭവം
കരുത്തുറ്റ രചനയില്‍
ദീപ്തമാം നിന്‍ ഹരിമുരളീരവം.




-അബ്ദുള്ളകുട്ടി ചേറ്റുവ

അന്യം

അന്യം




അന്യമായ് തീരുന്നു
ഉമ്മ തന്‍ സാന്ത്വനം
അന്യമായ് തീരുന്നു
ഉപ്പ തന്‍ വാത്സല്യവും



അന്യമായ് തീരുന്നു
പൈതലിന്‍ പുഞ്ചിരി
അന്യമായ് തീരുന്നു
സഖി തന്‍ സുഗന്ധവും



അന്യമായ് തീരുന്നു
പുഴയും കുളിര്‍ക്കാറ്റും
അന്യമായ് തീരുന്നു
നെല്പാടവും വരമ്പും



അന്യമായ് തീരുന്നു
മഴയും മന:ശാന്തിയും
അന്യമായ് തീരുന്നു
കരുണയും ദയാവായ്പും



അന്യമായ് തീരുന്നു
ഉത്സവാഘോഷങ്ങളും
അന്യമായ് തീരുന്നു
സുഹൃദ്‌ വലയ രസങ്ങളും



അന്യമായ് തീരുന്നു
കൂട്ടു കുടുംബവും
ഭദ്രതയും സ്നേഹവും
അന്യമായ് തീരുന്നു
എനിക്ക് എന്നെ തന്നെയും.



-അബ്ദുല്ല കുട്ടി ചേറ്റുവ

പഴയ ഹൃദയം

പഴയ ഹൃദയം
***അബ്ദുള്ളകുട്ടി ചേറ്റുവ
ഇന്നലെ ഞാനെന്‍
ഹൃദയം മുറിച്ചു വിറ്റു !
തണ്ണിമത്തന്‍ മുറിച്ചത് പോല്‍
പോളിത്തീന്‍ കവറില്‍ പൊതിഞ്ഞു
വൃത്തിയില്‍ എന്നിട്ടും....?
ഇന്നുചിലര്‍ അത് തിരിച്ചു-
കൊണ്ടുവന്നു
പഴയതാണ് പോലും !
അല്ലെങ്കിലും
ഇന്നലെയുടെ
പച്ചയായ സത്യങ്ങള്‍
പലതും ഇന്ന് നമുക്ക്
പഴയതാണല്ലോ...?
---------------------------------

ഒരു കഫ്റ്റീരിയന്‍ ചിന്ത്

ഒരു കഫ്റ്റീരിയന്‍ ചിന്ത്
അബ്ദുള്ളകുട്ടി ചേറ്റുവ

അടിച്ചു പരത്തി പൊറോട്ടയാക്കി
ഉരുട്ടി പരത്തി ചപ്പാത്തിയാക്കി
ജീവിത പ്രാരാപ്ധ ത്തിന്‍ പൊള്ളുന്ന
അടുപ്പിനുമേല്‍ ചുട്ടെടുത്ത് അന്യന്റെ-
വയര്‍ നിറയ്ക്കുമ്പോഴും അങ്ങകലെ
കുടിലിലും ഒരുപാടുവയര്‍ നിറയ്ക്കുവാനായ്
അടുപ്പിലെചെമ്പില്‍ കഞ്ഞി തിളക്കുന്നു
എന്നചിന്ത പ്രചോദനമാകുന്നു
വീണ്ടൂം...
പൊറോട്ടയും ചപ്പാത്തിയും
ഉണ്ടാക്കുവാനായി.