2016, ഓഗസ്റ്റ് 31, ബുധനാഴ്‌ച

പറയുവാനാവില്ല... (കവിത ) *അബ്ദുള്ളകുട്ടി ചേറ്റുവ * പറയുവാനാവില്ല ഇന്നെനിക്കെങ്കിലും പറയുന്നു ഞനെന്റെ കദനങ്ങളിങ്ങനെ ... ഏകമാം ജിവിത യാത്രയിൽ നിന്ന ന്ന് അന്നത്തിനായുള്ള കുടിയേറ്റമാരംഭം പ്രാർത്ഥനകൊണ്ട് ചുംബനം നൽകി യാത്രചൊല്ലി പടിയിറങ്ങിയതും തിരികെ വരാൻ കാത്ത് നിൽക്കാതെ ആ സ്നേഹചുംബനം ഓർമ യായ് മാഞ്ഞതും ഓർക്കവേ ഇപ്പോഴും മനം പിടയ്ക്കും നിണമാർന്ന ചിത്രങ്ങൾ സജാലങ്ങളാവും പറയുവാനാവില്ല ഇന്നെനിക്കെങ്കിലും പറയുന്നു ഞനെന്റെ കദനങ്ങളിങ്ങനെ ... ഏറെ പുകൾകേട്ട ഭാരത സംസ്കൃതി അഭിമാന പൂരിത മായജനതയും മാറിയകാലത്തിൻ ക്രൂരവിനോദത്തിൽ അപമാപൂരിത മാകുന്ന ചെയ്തികൾ ആത്മാർത്ഥ സ്‌നേഹവും ദയയും കാരുണ്യവും വറ്റിവരണ്ട അരുവികൾ പോലെയായ് അർത്ഥത്തിനായി ഏതൊരതിർത്തിയും വെട്ടിമാറ്റീടും പൊക്കിൾക്കൊടിബന്ധവും പറയുവാനാവില്ല ഇന്നെനിക്കെങ്കിലും പറയുന്നു ഞനെന്റെ കദനങ്ങളിങ്ങനെ ... ആശ യത്തി ൻ പേരിൽ പോർവിളിച്ചീടും ആമാശയത്തിനായ് കൊലവിളിയും വൻ മതിൽകെട്ടിലെ മണിമാളികയിൽ ശീതീകരിച്ച മുറിയിൽ കുരയ്ക്കും വാനരർ തെരുവിൽ ഒടുങ്ങും ജീവിതങ്ങൾക്ക് മുമ്പിൽ അന്ധരായി തീരുന്നു പിന്നെയും പിന്നെയും മൃത ശരീര ത്തോടും അനാദരവിനാൽ നാണം കെടുത്തുന്നു പിറന്ന മണ്ണിനെ യും പറയുവാനാവില്ല ഇന്നെനിക്കെങ്കിലും പറയുന്നു ഞനെന്റെ കദനങ്ങളിങ്ങനെ മസ്തകം മരവിച്ച പുതുതലമുറയും മദ്യലഹരിയിൽ ആടിത്തിമിർക്കവെ പൈതങ്ങളാം പിഞ്ചു ബാല്യങ്ങൾപോലും പൊള്ളിക്കരിഞ്ഞീടും കാമാഗ്നിയിൽ ബന്ധങ്ങൾപോലും നാട്യങ്ങളായി പവിത്ര ബന്ധങ്ങൾ സ്വപ്നങ്ങളായി രാപകലുകൾ വിവസ്ത്രരായ് രമിച്ചീടും കലികാല വൈഭവം ...!! പറയുവാനാവില്ല ഇന്നെനിക്കെങ്കിലും പറയുന്നു ഞനെന്റെ കദനങ്ങളിങ്ങനെ ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ